കറുത്ത ലോകം
Share:

കറുത്ത ലോകം

READING AGE 18+

Charles Joby Science Fiction

0 read

BLACK WORLD
​(കറുത്തലോകം)
​ചാൾസ് ജോബി
​മഞ്ഞുകാലം വന്നു കഴിഞ്ഞാൽ എല്ലാവർക്കും ഭയമാണ്. മരണഭയമല്ലത്; ധ്രുവ പ്രദേശത്തെ കൊടും തണുപ്പുപോലെയാണ് അപ്പോൾ നരകരാജ്യം. റോഡുകൾ നിറയെ കുന്നുകൾപ്പോലെ മഞ്ഞുവീണു കിടക്കും. വലിയ കല്ലിനെക്കാൾ ഭാരമുള്ള മഞ്ഞുകട്ടകളാണ് മഴപോലെ ചില സമയങ്ങളിൽ പെയ്യുന്നത്. ആ സമയത്ത് റോഡിലൂടെ നടന്നു പോകുന്നവരുടെ തലയിൽ മഞ്ഞുകട്ടകൾ വീണ് ധാരാളം പേർക്ക് പരിക്കും ചിലപ്പോൾ മരണം വരെ സംഭവിക്കാറുണ്ട്. സുരക്ഷിതമായി റോഡിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ മഞ്ഞുകട്ടകൾ പെയ്ത് കാറിനുള്ളിലിരുന്നവർ വരെ മരിച്ച സംഭവമായിട്ടുണ്ട്. എല്ലാ ഫാക്ടറികളും ഓഫീസുകളും മഞ്ഞുകാലം കഴിയുന്നതുവരെ അടച്ചിടാനാണ് പതിവ്. അതിനാൽ ഈ സമയങ്ങളിൽ ആരും തന്നെ വീടുവിട്ട് വെളിയിലിറങ്ങില്ല. മഞ്ഞുകാലം കഴിയുന്നതുവരെ ഭക്ഷിക്കാനുള്ള ഭക്ഷണസാധനങ്ങൾ വീടുകളിൽ നേരത്തെ തന്നെ ഓരോരുത്തരും കരുതിയിടും. എല്ലാ വീടുകളിലും ഹീറ്ററുകൾ ഉണ്ട്. നൂറ്റൊന്ന് ഡിഗ്രി സെൽഷ്യസ് ചൂടുവരെ പുറത്തേക്ക് തള്ളുന്ന ആവിയായിട്ടുപോലും ഒരു വീട്ടിൽ നിന്നും പൂർണ്ണമായി തണുപ്പിനെ അകറ്റി നിർത്താൻ സാധിക്കില്ല. അതുതുകൊണ്ട് ധ്രുവ പ്രദേശങ്ങളിൽ ധരിക്കാനുള്ള കട്ടി കൂടിയ കമ്പിളി വസ്ത്രങ്ങളും മറ്റും ധരിച്ചുകൊണ്ട് പലരും വീടിനുള്ളിൽ തന്നെ കഴിയുന്നത്. ശരിക്കുള്ള മഞ്ഞുകാലം ഇതിലും ഭയകരമാണ്. പന്ത്രണ്ട് മണിക്ക് പോലും പുകമഞ്ഞുകൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. രാത്രിയിൽ വീഴുന്ന മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് പുഴകൾ പോലെയാകും. മഞ്ഞുമൂടികിടക്കുന്ന കാറുകൾ റോഡിൽ പ്രത്യക്ഷമാകും. ചിലത് ഒഴുക്കുന്ന വെള്ളത്തോടൊപ്പം ഒഴുകി നടക്കും. ഒരു മഴക്കാലത്തായിരുന്നു ഞാൻ നരകരാജ്യത്ത് എത്തിച്ചേർന്നത്. അവിടത്തെ ഭരണകൂടം നേരിട്ടെടുത്തു നടത്തുന്ന ഒരു വൻസൈന്യത്തിലെ ഒരംഗമായിരുന്നു ഞാൻ. യുദ്ധനാളുകൾ അല്ലാത്തതിനാൽ സിറ്റിയിലെ ക്രമസമാധാന പാലകരായി സേവനം അനുഷ്ഠിച്ച് പോരുകായിരുന്നു ഞങ്ങൾ പട്ടാളക്കാർ. മഴക്കാലത്താണ് ഏറ്റവും കൂടുതൽ ദുരിതം സിറ്റിയെ വേട്ടയാടുക. കോരിയോഴിക്കുന്നത് പോലെ പെയ്യുന്ന മഴവെള്ളം വലിയ ഓടകളിലൂടെ സമുദ്രത്തിലെത്തിച്ചേരാൻ മാസങ്ങളെടുക്കും. അതിനാൽ മഴക്കാലത്ത് സിറ്റിയിൽ വെള്ളപ്പൊക്കം സർവ്വസാധാരണമാണ്. വെറും വെള്ളപ്പൊക്കമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. കാരണം സിറ്റിയിലെ ചെറിയ വെള്ളപ്പൊക്കമെന്ന് പറയുന്ന ഒരനില മുങ്ങിപ്പോകും. വലിയ വെള്ളപ്പൊക്കമെന്ന് പത്ത് നിലക്കെട്ടിടങ്ങൾ വരെ വെള്ളത്തിനടിയിലാകുന്ന തരത്തിലുള്ളതാണ്. എത്ര വലിയ വെള്ളപ്പൊക്കമായാലും റോഡുകളിലൊരിക്കലും ഗതാഗത തടസ്സം നേരിടുകയില്ല.
​അതിന്റെ കാരണം നരകരാജ്യത്തിലെ എല്ലാ വാഹനങ്ങളും വാട്ടർപ്രൂഫ് വാഹനങ്ങൾ ആയതുകൊണ്ടാണ്. ഒരേ സമയം വെള്ളത്തിലൂടെയും കരയിലൂടെയും സഞ്ചരിക്കാൻ അവയ്ക്ക് കഴിയും. ഞങ്ങളുടെ ഡ്യൂട്ടി ഹെലികോപ്റ്ററിൽ കെട്ടിടങ്ങൾക്കിടയിലൂടെയും മുകളിലൂടെയും പറന്ന് നഗരനിരീക്ഷണമായിരുന്നു. ഹെലികോപ്റ്ററിൽ നിന്നും താഴേക്ക് നോക്കുമ്പോൾ ആ നഗരം ഏതോ സമുദ്രത്തിൽ പണിതതാണെന്നു തോന്നും. സമുദ്രത്തിനിടയിൽ നിന്നും ഉയർന്നു വന്ന ദ്വീപ് പോലെ ഓരോ കെട്ടിടവും വെള്ളപ്പൊക്കത്തിൽ നിൽക്കുന്നത് കാണുമ്പോൾ തോന്നിപ്പോകും. ശരിക്കും സമുദ്രത്തിൽ നിർമ്മിച്ച ഒരു സിറ്റിയുടെ പ്രതീതിയാണ് എന്റെ മനസ്സിൽ ആ നഗരം കോരിയത്. ഞാൻ ടെലിസ്കോപ്പിലൂടെ ഹെലികോപ്റ്ററിലിരുന്നു നഗരത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നൂറ് നിലയോളം വരുന്ന ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലിരുന്നു ചൂയിടтын ഒരു കുട്ടിയെ ടെലസ്കോപ്പിലൂടെ ഞാൻ കണ്ടു. ചൂയിൽ ഏതോ ഒരു ഇര ഉടക്കിയതായി കുട്ടിക്ക് മനസ്സിലായി. ചൂ താഴെ നിന്നും മുകളിലേക്ക് വലിച്ചെടുക്കാനൊരുങ്ങുമ്പോഴാണ് ആ സത്യം കുട്ടിക്ക് മനസ്സിലായത്. ദൂരെ മൈലുകൾക്കപ്പുറമുള്ള സമുദ്രത്തിൽ നിന്നും ഓടയിലൂടെ വെള്ളപ്പൊക്കത്തിൽ സിറ്റിയിലേക്ക് പ്രവേശിച്ച ഒരു സ്രാവായിരുന്നു ചൂയിൽ കുടുങ്ങിയത്. കുട്ടികൾ ഉപയോഗിക്കുന്ന ടെലസ്കോപ്പിലൂടെ താഴെ തന്റെ ചൂയിൽ കുടുങ്ങിയ സ്രാവിനെ അത്ഭുതത്തോടെ കുട്ടി നോക്കുന്നത് അവന്റെ മാതാവ് കാണുന്നുണ്ടായിരുന്നു. ചൂയിൽ കുടുങ്ങിയ സ്രാവ് കെട്ടിടങ്ങൾക്കിടയിലൂടെയുള്ള വെള്ളം കയറിയ റോഡിലൂടെ അതിവേഗത്തിൽ പാഞ്ഞു. ചൂയെ കെട്ടിയ ചരട് വലിഞ്ഞതോടെ ചൂയുടെ പിടിയിൽ നിന്ന് വിടാതെ നിന്നിരുന്ന കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വെള്ളത്തിലേക്ക് വീഴുന്നവന്റെ മാതാവും ഞാനുമടക്കം പലർക്കും നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. പക്ഷേ പെട്ടെന്ന് ആ മാതാവ് ഒരു മടിയും കൂടാതെ പുത്രനെ രക്ഷിക്കുന്നതിന് വേണ്ടി മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ഞങ്ങളുടെ ഹെലികോപ്റ്റർ നേരെ താഴേക്ക് പറന്നു. ഞങ്ങൾ ഹെലികോപ്റ്ററിൽ താഴെ കെട്ടിടങ്ങൾക്കിടയിലുള്ള സ്ഥലത്ത് വെള്ളത്തിന് മീതെ തൊട്ടും തൊടില്ല എന്ന നിലയിൽ എത്തിയപ്പോൾ ആ മാതാവ് താഴെ വീണ തന്റെ പുത്രനെ രക്ഷപ്പെടുത്തി കഴിഞ്ഞിരുന്നു. അപ്പോഴേക്ക് സംഭവം നടന്ന സ്ഥലത്തേക്ക് പല വഴികളിലൂടെ പലരും ജീപ്പിൽ എത്തിച്ചേർന്നു. അവരിലൊരാൾ തോക്കുകൊണ്ട് വെടിവച്ച് സ്രാവിനെ വകവരുത്താൻ ഒരുങ്ങുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. വെള്ളത്തിൽ വീണ കുട്ടിയെയും കൂടെ കുട്ടിയെ രക്ഷപ്പെടുത്താൻ എടുത്തു ചാടിയ മാതാവിനെയും ഞങ്ങളുടെ ഹെലികോപ്റ്ററിൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ അവരുടെ വീട്ടിലെത്തിച്ചപ്പോൾ ആ മാതാവ് ഞങ്ങളോട് വളരെയധികം നന്ദി പ്രകടിപ്പിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.
​ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ് മേഡം എന്നുപറഞ്ഞുകൊണ്ട് മറ്റൊരു സ്ഥലത്തേയ്ക്ക് ഞങ്ങൾ ഹെലികോപ്റ്ററിൽ പറന്നു നീങ്ങി.
​മഴക്കാലം കഴിഞ്ഞു, മഴ ശമിച്ചു. വെയിലുറച്ചതോടെ വെള്ളം കുറേശ്ശെ വറ്റിത്തുടങ്ങി. ഒരു മാസം കഴിഞ്ഞപ്പോൾ പൂർണ്ണമായി വെള്ളമിറങ്ങി. റോഡുകൾ തെളിഞ്ഞു. വെള്ളത്തിലൂടെ സഞ്ചരിച്ചിരുന്ന കാറുകളെയെല്ലാം മാറ്റി ഇപ്പോൾ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. വെള്ളമിറങ്ങിക്കഴിഞ്ഞാൽ നഗരത്തിലെ സ്ഥിതി എങ്ങനെയെന്നറിയാൻ ഹെലികോപ്റ്ററിൽ ഞങ്ങൾ മൂന്നാലുപേർ സിറ്റിക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുകയായിരുന്നു. വലിയ വലിയ കെട്ടിടങ്ങളുടെ എല്ലാം അടിഭാഗം പെയിന്റ് ചെയ്യുന്ന തിരക്കിലായിരുന്നു നഗരം. വെള്ളം കയറി പായൽ പിടിച്ചു കിടക്കുന്ന താഴത്തെ പത്തുനിലകൾ വരെ വെള്ളമിറങ്ങി കഴിഞ്ഞ് പ

Unfold

Tags: love-trianglefamilytime-travelsystemshifterkickass heroinesportystepfathermafiasingle mothergangsterheir/heiressseriousmysteryvampiregame playercampuscitymedievalmythologyoffice/work placepacksmall townmagical worldhigh-tech worldanother worldABOsentinel and guidesuperpowerrebirth/reborndystopianwarancientactorPharaohs
Latest Updated
അദ്ധ്യായം - 1

BLACK WORLD

​(കറുത്തലോകം)

​ചാൾസ് ജോബി

​മഞ്ഞുകാലം വന്നു കഴിഞ്ഞാൽ എല്ലാവർക്കും ഭയമാണ്. മരണഭയമല്ലത്; ധ്രുവ പ്രദേശത്തെ കൊടും തണുപ്പുപോലെയാണ് അപ്പോൾ നരകരാജ്യം. റോഡുകൾ നിറയെ കുന്നുകൾപ്പോലെ മഞ്ഞുവീണു കിടക്കും. വലിയ കല്ലിനെക്കാൾ ഭാരമുള്ള മഞ്ഞുകട്ടകളാണ് മഴപോലെ ചില സമയങ്ങളിൽ പെയ്യുന്നത്. ആ സമയത്ത് റോഡിലൂടെ നടന്നു പോകുന്നവരുടെ തലയിൽ മഞ്ഞു……

Comment

    Navigate with selected cookies

    Dear Reader, we use the permissions associated with cookies to keep our website running smoothly and to provide you with personalized content that better meets your needs and ensure the best reading experience. At any time, you can change your permissions for the cookie settings below.

    If you would like to learn more about our Cookie, you can click on Privacy Policy.